28 March 2024 Thursday

ഡയറ്റ് സെമിനാറിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ആലംകോട് ജനത സ്കൂൾ

ckmnews

ഡയറ്റ് സെമിനാറിൽ മികച്ച പ്രകടനം കാഴ്ചവെച്ച്  ആലംകോട് ജനത സ്കൂൾ


ചങ്ങരംകുളം:മലപ്പുറം ഡയറ്റ് തിരൂരിൽ സഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിൽ ആലംകോട് ജനത എ എൽ പി സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളാണ് സെമിനാറിൽ പങ്കെടുത്തത്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇതിനോടകം ജനത സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.പ്രധാനധ്യാപിക എൻ.എസ് ബീനമോൾ ,അധ്യാപകരായ എം.ആർ ഷൈനി,ഫസ്ന പി.എ ,വിദ്യാർത്ഥികളായ കൃഷ്ണവേണി, കാവ്യ സംബന്ധിച്ചു. മുൻ വിഭ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.