28 March 2024 Thursday

പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലിയും ആഘോഷിച്ചു

ckmnews

പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലിയും  ആഘോഷിച്ചു


ചങ്ങരംകുളം:പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും താലപ്പൊലിയും  ആഘോഷിച്ചു. കാലത്ത് ഗണപതി ഹോമത്തോടെ പരിപാടികൾക്ക് തുടക്കമായി.ക്ഷേത്രാങ്കണത്തിൽ പറവെപ്പും നടന്നു.അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നവകം,പഞ്ചഗവ്യം, നാഗപൂജ, രക്ഷസ് പൂജ, ഉച്ചപൂജ എന്നിവക്ക് ശേഷം അന്നദാനവും നടന്നു.വൈകീട്ട് ചെറുപറമ്പിൽ ക്ഷേത്രത്തിൽ നിന്ന് താലം എഴുന്നെള്ളിപ്പിൽ ആ ലങ്കോട് കുട്ടൻ നായരും സംഘത്തിൻ്റെ മേളവും,പരദേവത നാടൻ കലാ സംഘം തലക്കശ്ശേരിയുടെ തിറ വരവും തുടർന്ന് ദീപാരാധന, രാത്രി 8.30 ന് സന്തോഷും സംഘത്തിൻ്റെ തായമ്പകയും പാതിരാ താലവും നടന്നു.                      . .   .