25 April 2024 Thursday

കെ.എസ്.ബി.എ മലപ്പുറം ജില്ലയുടെ മുൻ വൈസ് പ്രസിഡൻ്റ് ഒവി മൊയ്തുണ്ണി അനുസ്മരണം സംഘടിപ്പിച്ചു

ckmnews

കെ.എസ്.ബി.എ മലപ്പുറം ജില്ലയുടെ മുൻ വൈസ് പ്രസിഡൻ്റ് ഒവി മൊയ്തുണ്ണി അനുസ്മരണം സംഘടിപ്പിച്ചു


ചങ്ങരംകുളം:കെ.എസ്.ബി.എ മലപ്പുറം ജില്ലയുടെ മുൻ വൈസ് പ്രസിഡൻ്റ് ഒവി മൊയ്തുണ്ണി അനുസ്മരണം നടത്തി.പള്ളിക്കര അങ്ങാടിയിൽ നടന്ന ഒവി മൊയ്തുണ്ണി അനുശോചന യോഗത്തിൽ കെ.എസ്.ബി.എയുടെ സംസ്ഥാന ജില്ലാ തല നേതാക്കൾ പങ്കെടുത്തു.മൊയ്തുണ്ണിയുടെ സുഹൃത്തുക്കളും മുസ്ലീം ലീഗ് നേതാക്കളുമായ അബ്ദു,കാദർ എന്നിവരും സംസാരിച്ചു.മധു അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി റിയാസ്,മുഹമ്മദ്‌ (കുഞ്ഞാപ്പു )ബാവക്ക,ഫിറോസ്,താഹിർ,ഹംസ,ഉസ്മാൻ എന്നിവർ നേതൃത്വം നൽകി