10 June 2023 Saturday

ഭിന്നശേഷി കുട്ടികൾക്ക് സന്തോഷം പകർന്ന് പരിവാർ സംഗമം ശ്രദ്ധേയമായി

ckmnews

ഭിന്നശേഷി കുട്ടികൾക്ക് സന്തോഷം പകർന്ന് പരിവാർ സംഗമം ശ്രദ്ധേയമായി 


ചങ്ങരംകുളം:ഭിന്നശേഷി കുട്ടികൾക്കും കുടുംബങ്ങൾക്കും സന്തോഷം പകർന്ന് ആലങ്കോട് പരിവാർ സംഘമം നടത്തി.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ ഉദ്ഘാടനം ചെയ്തു. ദിനേശ് ചങ്ങരംകുളം അദ്ധ്യക്ഷത വഹിച്ചു. പരിവാർ ജില്ലാ പ്രസിഡണ്ട് ഖാലിദ് മാസ്റ്റർ അവകാശങ്ങളും ആനുകൂല്യങ്ങളും എന്ന വിഷയത്തിൽ സംസാരിച്ചു.പരിവാർ ജില്ലാ സെക്രട്ടറി റഷീദ് പൊന്നാനി സംഘടനാ വിവരണം നടത്തി. കലാഭവൻ അഷ്റഫ് കലാപരിപാടികൾക്ക് നേതൃത്വം വഹിച്ചു. നാസർ ആലങ്കോട്, രാംദാസ് മാസ്റ്റർ, തസ്നി ബഷീർ,പ്രഭിത ടിച്ചർ, സമദ്, നൗഷാദ് സ്നേഹക്കൂട്,യുസഫ് പന്താവൂർ, സംസാരിച്ചു