24 April 2024 Wednesday

നെല്ല് സംഭരണത്തിന് നിയന്ത്രണം:കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണം പൊന്നാനി കോൾ സംരക്ഷണ സമിതി

ckmnews

നെല്ല് സംഭരണത്തിന് നിയന്ത്രണം:കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണണം പൊന്നാനി കോൾ സംരക്ഷണ സമിതി


ചങ്ങരംകുളം: പുഞ്ച കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കാൻ അധികൃതർ തയ്യാറാകണമെന്ന്   പൊന്നാനി കോൾ സംരക്ഷണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.പുഞ്ച കൃഷിയുടെ നെല്ല് സംഭരിക്കുന്നതിനായി ഏർപ്പെടുത്തിയ പരിധി പരിശോധിക്കണമെന്നും. മറ്റു പ്രദേശങ്ങളിലൊന്നും ഇല്ലാത്ത നിബന്ധനകൾ കൊണ്ട് വന്ന് കർഷകരെ ബുദ്ധിമുട്ടിക്കുകയാണെന്നും കർഷകർ ആരോപിച്ചു.പുഞ്ച കൃഷിയുടെ നെല്ല് സംഭരിക്കുന്നതിനായി ഏർപ്പെടുത്തിയ പരിധി പ്രിയോഗികമല്ല "മുണ്ടകൻ കൃഷിയെ അപേക്ഷിച്ച്  പുഞ്ചക്ക് ഉത്പാദനം കൂടുതലാണെന്നും ഒരേക്കറിന് മൂവായിരം കിലോയാണ് സംഭരണ പരി തി എങ്കിലും  മുൻകാലങ്ങളിൽ കൂടുതൽ ഉല്പാദനമുണ്ടായാൽ കൃഷി ഓഫീസറുടെ ശുപാർശ പ്രകാരം നെല്ല് മുഴുവൻ  കയറ്റിയിരുന്നുവെന്നം എന്നാൽ ഇപ്പോൾ പുതിയ ചില മാർഗ്ഗനിർദേശങ്ങളുമായി അധികൃതർ രംഗത്ത് വന്നത് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്നും കർഷകർ പറഞ്ഞു.മാർഗ്ഗ നിർദേശങ്ങൾ പരിപൂർണ്ണമായും സ്വീകരിക്കാൻ കർഷകർ തയ്യാറാണ്. എന്നാൽ കർഷകർ ഉത്പാദിപ്പിച്ച നെല്ലത്രയും സംഭരിക്കണം എന്നത് മാത്രമാണ് പൊന്നാനി കോൾ സംരക്ഷണ സമിതിക്ക് അധികൃതരോട് ആവശ്യപ്പെടാനുള്ളതെന്നും ഇതിലേക്ക് അടിയന്തിരമായി തീരുമാനമെടുത്ത് അധികൃതർ മുന്നോട്ട് വന്നില്ലെങ്കിൽ കോൾ മേഖലയിലെ കൊയ്ത് നിർത്തിവെച്ച് വരും വർഷത്തിൽ കൃഷിയിറക്കില്ല എന്ന തീരുമാനത്തിലേക്കെത്താൻ കോൾ കർഷകർ നിർബന്ധിതരാകുമെന്നും മറ്റു മാർഗ്ഗങ്ങളില്ലാതെ വരികയാണെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്ത് വരുമെന്നും ഭാരവാഹികൾ പറഞ്ഞു.കോൾ സംരക്ഷണ സമിതി ഭാരവാഹികളായ എം എ വേലായുധൻ, എ ടി ജബ്ബാർ, വി പി ഉമ്മർ, വി കെ ഹമീദ്, കെ എ ജയാനന്ദൻ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.