08 June 2023 Thursday

നെല്ലിന് പണം ലഭിക്കുന്നില്ല:ആലങ്കോട് കൃഷി ഓഫിസറെ ഉപരോധിച്ചു.

ckmnews

നെല്ലിന് പണം ലഭിക്കുന്നില്ല:ആലങ്കോട് കൃഷി ഓഫിസറെ ഉപരോധിച്ചു.


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം ആലങ്കോട് കൃഷി ഓഫിസറെ ഉപരോധിച്ചു.സപ്ലൈക്കോ സംഭരിച്ച നെല്ലിന് കർഷകർക്ക് പണം നൽകാത്തതിൽ പ്രതിഷേധച്ചാണ് ഉപരോധം നടത്തിയത്. മൂന്ന് മാസം മുൻപ് സംഭരിച്ച നെല്ലിന് പോലും പണം നൽകിയില്ലെന്നും,പലരും  പണം പലിശക്ക് എടുത്ത് ആത്മഹതൃ യുടെ വക്കിലാണെന്നും കർഷകർ പറഞ്ഞു. ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.സപ്ലൈക്കോ മുഴുവൻ  നെല്ലും സംഭരിക്കാത്തതിന് പുറമേയാണ് സംഭരിച്ച നെല്ലിന് പണം നൽകാൻ കാല താമസം എടുക്കുന്നത്. സ്വതന്ത്ര കർഷക സംഘം പ്രസിഡന്റ് മാനു മാമ്പയിൽ, ജനറൽ സെക്രട്ടറി സലീം കോക്കൂർ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അൻവർ എം കെ, ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ, ട്രഷറർ കെ വി കാദർ, അബ്ദുള്ള കുട്ടി എറവറാം കുന്ന്, കൃഷ്ണൻ കുട്ടി, ഹമീദ് കോക്കൂർ, ബഷീർ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.