23 April 2024 Tuesday

സംസ്ഥാന യുവജന ക്ഷേമബോർഡ് സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം പ്രഖ്യാപിച്ചു ചങ്ങരംകുളം സ്വദേശി ഷെഫീക്കിന് സാമൂഹ്യ സേവനത്തിനുള്ള യുവപ്രതിഭ പുരസ്കാരം:50000 രൂപയും പ്രശസ്ഥിപത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം 25ന് ആലപ്പുഴയിൽ വച്ച് സമ്മാനിക്കും

ckmnews

സംസ്ഥാന യുവജന ക്ഷേമബോർഡ് സ്വാമിവിവേകാനന്ദൻ യുവപ്രതിഭാപുരസ്കാരം പ്രഖ്യാപിച്ചു


ചങ്ങരംകുളം സ്വദേശി ഷെഫീക്കിന് സാമൂഹ്യ സേവനത്തിനുള്ള യുവപ്രതിഭ പുരസ്കാരം:50000 രൂപയും  പ്രശസ്ഥിപത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം 25ന് ആലപ്പുഴയിൽ വച്ച് സമ്മാനിക്കും 


ചങ്ങരംകുളം:സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു.സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള യുവപ്രതിഭ പുരസ്കാരത്തിന് ചങ്ങരംകുളം സ്വദേശി ഷെഫീക്ക് അർഹനായി.പ്രദേശത്ത് വർഷങ്ങളായി സാമൂഹ്യ സേവന മേഖലയിലും ജീവകാരുണ്യ പ്രവർത്തന രംഗത്തും ഷെഫീക്ക് നടത്തി വരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരത്തിന് ഷെഫീക്കിനെ തിരഞ്ഞെടുത്തത്.ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിയായ ഷെഫീക്ക് ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറിയാണ്. ട്രോമകെയർ അടക്കമുള്ള പൊതുസേവന സംഘടന രംഗങ്ങളിലും ഷെഫീക്ക് സജീവ സാനിധ്യമാണ്,


50,000 രൂപയും പ്രശസ്തിപത്രവും മൊമെന്‍റോയും അടങ്ങുന്ന അവാർഡ് മാര്‍ച്ച് 25 ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങിൽ ഫിഷറീസ്-സാസ്കാരിക-യുവജനകാര്യ വകുപ്പുമന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും.