18 April 2024 Thursday

കാട്ടുപന്നി ശല്ല്യം രൂക്ഷം:കക്കിടിപ്പുറത്ത് കാർഷിക വിളകൾ നശിപ്പിച്ചതായി പരാതി

ckmnews

കാട്ടുപന്നി ശല്ല്യം രൂക്ഷം:കക്കിടിപ്പുറത്ത് കാർഷിക വിളകൾ നശിപ്പിച്ചതായി പരാതി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്ല്യം രൂക്ഷമാകുന്നു.കക്കിടിപ്പുറത്ത് കഴിഞ്ഞ ദിവസം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു.അട്ടയിൽകുന്ന് സ്വദേശി മൊയ്തുവിന്റെവിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നികൾ വ്യാപകമായി കൃഷി നാശം വരുത്തിയത്.30 ഓളം തെങ്ങിൽ തൈകളും,30 ഓളം വാഴകളുമാണ് നശിപ്പിച്ചത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്