19 April 2024 Friday

സ്ത്രീകൾക്ക് വേണ്ടി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ckmnews

സ്ത്രീകൾക്ക് വേണ്ടി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു


ചങ്ങരംകുളം:വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സ്ത്രീകൾക്ക് വേണ്ടി സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് 16 വാർഡ് മെമ്പർ തസ്നി ബഷീർ ആണ് വാർഡിലെ മുഴുവൻ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് നൽകുക എന്ന ലക്ഷ്യത്തിൽ പരിപാടി  സംഘടിപ്പിച്ചത്. പ്രരാരംഭ ഘട്ടം എന്ന നിലക്ക്  വാർഡ് - 16-ലെ കുടുബശ്രീയുടെ കീഴിൽ ഉള്ള അയൽ കൂട്ടങ്ങളിൽ നിന്നും തിരഞ്ഞടുത്തവർക്ക് സൗജ്യന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.തുടർന്ന് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചിയ്യാനൂർ ജിഎൽപിഎസ് സ്കൂളിൽ   സി.ഡി.എസ് വൈസ് പ്രസിണ്ടന്റ് സുമിത്ര അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ തസ്നീം അബ്ദുൾ ബഷീർ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു ഉൽഘാടനം നിർവ്വഹിച്ചു.നിസ്മ ആശിഖ്

ബോധവൽക്കരണ ക്ലാസ് എടുത്തു. ഷാനിബ സൈനുദ്ധീൻ സ്വാഗതം പറഞ്ഞു.ആശ വർക്കർ രാജി നന്ദി പറഞ്ഞു.പഞ്ചായത്തിലെ എല്ലാ വർഡിലും സ്ത്രീകൾക്ക് വേണ്ടി മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണവും പഞ്ചായത്ത് ഭരണ സമിതി മുൻ കൈ എടുത്ത് സംഘടിപ്പിക്കണം എന്നും അതിന് വേണ്ടി പഞ്ചായത്ത് ഭരണ സമിതിയിൽ ഈ വിഷയയം ഉന്നയിക്കും എന്നും വാർഡ് മെമ്പർ കൂട്ടി ചേർത്തു.