10 June 2023 Saturday

മലപ്പുറം കോട്ടക്കലിൽ കാറില്‍ ഉരസി നിര്‍ത്താതെ പോയ ബസിന്‍റെ താക്കോല്‍ ഊരിയെടുത്ത് യുവാവ് കടന്നുകളഞ്ഞു

ckmnews


മലപ്പുറം: കാറില്‍ ഉരസിയിട്ട് നിർത്താതെ പോയ ബസിന്റെ താക്കോല്‍ ഊരിയെടുത്ത് യുവാവ് മുങ്ങി. മലപ്പുറം കോട്ടയ്ക്കലില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. കാര്‍ ഡ്രൈവറായ യുവാവ് ബസ് നടുറോഡില്‍ തടഞ്ഞു. പിന്നാലെ ബസിന്‍റെ താക്കോലും ഊരി യുവാവ് പോവുകയായിരുന്നു.


എടരിക്കോട് ടൗണില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവങ്ങള്‍ നടന്നത്. കോട്ടക്കലിലേക്ക് വന്ന സ്വകാര്യ ബസാണ് കാറിൽ ഉരസിയത്. ബസ് നിർത്താതെ പോയതോടെ യുവാവ് ബസിനെ പിന്തുടര്‍ന്നെത്തി നടുറോഡിൽ തഞ്ഞുനിർത്തി താക്കോൽ ഊരിയെടുക്കുകയായികായായിരുന്നു.

നടുറോഡില്‍ ബസ് പെട്ടതിന് പിന്നാലെ ദേശീയ പാതയില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. ഹൈവേ പൊലീസ് സ്ഥലത്ത് എത്തി യുവാവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറെ നേരം റോഡിൽ കുടുങ്ങിയ ബസ് ഉടമകൾ എത്തി സ്പെയർ ഉപയോഗിച്ച് രാത്രിയോടെ കൊണ്ടുപോവുകയായിരുന്നു.