23 April 2024 Tuesday

കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും

ckmnews


 

കുന്നംകുളം:കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശികളായ ശിഹാബുദ്ദീന്‍, ഫിറോസ്, നൗഷാദ് അലി, അലി, എന്നിവരെയാണ് തൃശ്ശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി.കെ. മിനിമോള്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴയടക്കാത്തപക്ഷം ഒരു വര്‍ഷം കാലയളവ് തടവുശിക്ഷ കൂടി പ്രതികള്‍ അനുഭവിക്കണം. കഴിഞ്ഞ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം പോലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കേച്ചേരി – പന്നിത്തടം റോഡില്‍ കൂമ്പുഴ പാലത്തിനടുത്തുവെച്ചാണ് പിക്കപ്പ് വാനില്‍ ഫ്രൂട്ട്‌സ് ട്രേകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 10 കിലോ കഞ്ചാവ് കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുനില്‍ അഭിഭാഷകരായ പി.ആര്‍.വിഷ്ണുദത്തന്‍, സി.ജെ.അമല്‍, ആസാദ് സുനില്‍ എന്നിവര്‍ ഹാജരായി.