Thiruvananthapuram
ഇന്ന് റംസാൻ വ്രതാരംഭം;

വിശ്വാസികൾക്ക് ആഹ്ലാദമായി പുണ്യറംസാൻ പിറന്നു. പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും.തിന്മയുടെ പാടുകളെല്ലാം മാഞ്ഞുപോയി വിശ്വാസികളുടെ ഹൃദയങ്ങൾ പ്രകാശിക്കുന്ന നോന്പു മാസത്തെ ആനന്ദത്തോടെയാണ് വരവേറ്റത്…ഇനി ഒരുമാസക്കാലം വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും.കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളിൽ നിന്നടർത്തിയെടുത്ത് ദൈവത്തിൽമാത്രം മനസ്സ്അര്‍പ്പിക്കും.