25 April 2024 Thursday

ആദിറിയ എഡ്യുക്കേഷണല്‍ ഫൗണ്ടേഷനിലെ MLT വിദ്യാര്‍ത്ഥികള്‍ക്ക് NSDC സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ckmnews

ആദിറിയ എഡ്യുക്കേഷണല്‍ ഫൗണ്ടേഷനിലെ MLT വിദ്യാര്‍ത്ഥികള്‍ക്ക് NSDC സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.


എടപ്പാള്‍:ആദിറിയ എഡ്യുക്കേഷണല്‍ ഫൗണ്ടേഷനിലെ MLT വിദ്യാര്‍ത്ഥികള്‍ക്ക് NSDC സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.കേന്ദ്ര ഗവൺമെന്റ് നൈപുണ്യ വികസന മന്ത്രാലയത്തിന്റെ NSDC NSQF സർട്ടിഫിക്കറ്റുകളുടെ വിതരണമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി  ഡോ.കെ ടി ജലീൽ നിര്‍വഹിച്ചത്.എട്ട് വർഷമായി എടപ്പാളിൽ പ്രവർത്തിച്ച് വരുന്ന ആദിറിയ എജുക്കേഷണൽ ഫൗണ്ടേഷൻ ഇന്ത്യയിലെ യുവ തലമുറകളിൽ പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകി കേന്ദ്ര സർക്കാർ നൈപുണ്യവികസന മന്ത്രാലയം ആരംഭിച്ച NSDC തൊഴിലധിഷ്ഠിത കോഴ്സുകൾ കുറഞ്ഞ ചിലവിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമൊരുക്കുന്നു. NSDCയുടെ  MLT കൂടാതെ ന്യൂറോ ഫിസിയോളജി ടെക്നീഷ്യൻ, നഴ്സിംഗ് കെയർ അസിസ്റ്റ്, മെഡിക്കൽ റിക്കാർഡ് ടെക്നീഷ്യൻ എന്നീ കോഴ്സുകൾ കൂടി ഈ അധ്യയന വർഷം ആരംഭിക്കുമെന്ന് ആദിയ എജുക്കേഷനൽ ഫൗണ്ടേഷൻ ഡയറക്ടർ ബിജു നായർ അറിയിച്ചു.