20 April 2024 Saturday

മന്ത്രി കെടി ജലീലിന്റെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

ckmnews

മന്ത്രി കെടി ജലീലിന്റെ വസതിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തി


വളാഞ്ചേരി:സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ വളാഞ്ചേരിയിലെ വസതിയിലേക്ക് മാർച്ച് നടത്തി,.മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡൻ്റ് സജിഷ് പൊൻമള അധ്യക്ഷത വഹിച്ചു,.ജില്ലാ സെക്രട്ടറി പി.പി ഗണേശൻ, ബാബു കാർത്തല, രജ്ഞിത്ത് കാടാമ്പുഴ, അഖിൽ കാർത്തിവേൽ, പി.പി സുരേഷ് എന്നിവർ പ്രസംഗിച്ചു