അസ്സുഫ്ഫ പൊന്നാനി ആണ്ട് നേർച്ച സമാപിച്ചു

അസ്സുഫ്ഫ പൊന്നാനി ആണ്ട് നേർച്ച സമാപിച്ചു
പൊന്നാനി: അസ്സുഫ്ഫ ദർസിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി വലിയ സൈനുദ്ദീൻ മഖ്ദൂം (റ) ആണ്ട് നേർച്ച വിപുലമായി ആചരിച്ചു. മഖ്ദൂമുമാർ തുടങ്ങി വെച്ച പണ്ഡിത പാരമ്പര്യം അനുസ്മരിച്ച് സുബ്ഹ് നിസ്കാര ശേഷം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ പ്രസിദ്ധമായ വിളക്കിന് സമീപം വിളക്കത്തിരിക്കൽ എന്ന നാമത്തിൽ ഖുർആൻ ക്ലാസും സമൂഹ സിയാറത്തും നടന്നു.തബർറുക് വിതരണ ശേഷം സ്വലാത്ത് റാലി നടന്നു. ഉച്ച മുതൽ വൈകുന്നേരം വരെ മുവ്വായിരം കുടുംബങ്ങൾക്ക് അന്നദാന വിതരണം നടത്തി. വൈകിട്ട് മൗലിദ് ആത്മീയ മജ്ലിസും വലിയ മഖ്ദൂം അനുസ്മരണ സമ്മേളനവും നടന്നു. ചടങ്ങുകൾക്ക് അസ്സുഫ്ഫ സാരഥി ജാഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം മുഖ്യ കാർമികത്വം നിർവഹിച്ചു. വിവിധ പരിപാടികളിൽ ഇബ്രാഹിം മദനി, അലി സഅദി,താജുദ്ധീൻ അഹ്സനി,സിദ്ധീഖ് സഖാഫി തുടങ്ങി നിരവധി പണ്ഡിതരും നേതാക്കളും മുതഅല്ലിമീങ്ങളും പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.