23 April 2024 Tuesday

ചങ്ങരംകുളം ശ്രീകാഞ്ഞിയൂർ ഭഗവതി ക്ഷേത്രോസവം ഗംഭീരമായി ആഘോഷിച്ചു

ckmnews

ചങ്ങരംകുളം ശ്രീകാഞ്ഞിയൂർ ഭഗവതി ക്ഷേത്രോസവം ഗംഭീരമായി ആഘോഷിച്ചു


ചങ്ങരംകുളം:ശ്രീകാഞ്ഞിയൂർ ഭഗവതി ക്ഷേത്രോസവം ഗംഭീരമായി ആഘോഷിച്ചു.ചൊവ്വാഴ്ച കാലത്ത് വിശേഷാൽ പൂജകളോടെ ഉത്സവത്തിന് തുടക്കായി.ഉച്ച തിരിഞ്ഞ് ഗജവീരൻമാരുടെ അകമ്പടിയോടെ നടന്ന എഴുന്നള്ളിപ്പോടെ പകൽപൂരം ആരംഭിച്ചു.വൈകുന്നേരത്തോടെ മറ്റു പ്രാദേശിക പൂരങ്ങളും ക്ഷേത്രത്തിലെത്തി.രാത്രി ദീപാരാധനക്ക് ശേഷം ആകാശത്ത് വർണ്ണ കാഴ്ചകൾ തീർത്ത് ചൈനീസ് വെടിക്കെട്ട് നടന്നു.രാത്രി 9 മണിയോടെ ശ്രീദുർഗ്ഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.