20 April 2024 Saturday

മൂന്ന് ഏക്കറിൽ പച്ചക്കറി കൃഷിയൊരുക്കി ചിയ്യാനൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ

ckmnews

മൂന്ന് ഏക്കറിൽ പച്ചക്കറി കൃഷിയൊരുക്കി ചിയ്യാനൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ


ചങ്ങരംകുളം:കടുത്ത വേനൽ ചൂടിലും കാർഷിക മേഖലയിൽ പുതിയ വിപ്ളവം തീർക്കാനൊരുങ്ങുകയാണ്   ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂരിലെ ഒരു കൂട്ടം വീട്ടമ്മമാർ.ചിയ്യാനൂരിലെ 10 ഓളം വരുന്ന  തൊഴിലുറപ്പ് തൊഴിലാളികളാണ് മൂന്ന് ഏക്കറോളം വരുന്ന വയലിൽ പച്ചക്കറി കൃഷി ഒരുക്കിയത്.കടുത്ത വേനൽ ചൂടിൽ വരൾച്ചയെ പോലും അതിജീവിച്ചാണ് ഈ വീട്ടമാർ കൃഷിയുമായി മുന്നോട്ട് പോവുന്നത്.വെള്ളരി,മത്തൻ,കുമ്പളം,പടവലം,വെണ്ട,ചിരവക്ക തക്കാളി,പച്ചമുളക്,ചീര,പയർ തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് ഇവർ കൃഷി ചെയ്യുന്നത്.ജനുവരിയിൽ ആരംഭിച്ച കൃഷി അടുത്ത മാസം വിഷുവിന് വിളവെടുക്കാനാവംമെന്നാണ് ഇവരുടെ പ്രതീക്ഷ.കൃഷിഭവൻ മൂലം ലഭിച്ച വിത്താണ് ഉപയോഗിച്ചതെന്നും ജൈവ രീതിയിൽ ആണ് കൃഷി ചെയ്യുന്നതെന്നും അംഗങ്ങൾ പറഞ്ഞു.തണ്ണീർതടങ്ങളും തോടുകളും വറ്റിയതോടെ ചിറകുളത്തിൽ നിന്ന് വെള്ളമെത്തിച്ചാണ് കൃഷി നനക്കുന്നതെന്നും നല്ല വിളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷിക്ക് നേതൃത്വം നൽകുന്ന അംബിക പറഞ്ഞു.കൃഷി വിജയം കണ്ടാൽ കൂടുതൽ വീട്ടമമാരെ ഉൾപ്പെടുത്തി വരും വർഷങ്ങളിലും വിപുലമായ രീതിയിൽ കൃഷി തുടരുമെന്നും വീട്ടമാർ പറയുന്നു