29 March 2024 Friday

ചിയ്യാനൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും പ്രധാന അധ്യാപകന് യാത്രയയപ്പും സംഘടിപ്പിച്ചു

ckmnews

ചിയ്യാനൂർ എഎൽപി സ്കൂൾ വാർഷികാഘോഷവും പ്രധാന അധ്യാപകന് യാത്രയയപ്പും സംഘടിപ്പിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ എഎൽപി സ്കൂളിലെ 30 വർഷത്തെ സർവീസിന് ശേഷം പടിയിറങ്ങുന്ന പ്രിയ അധ്യാപകന് യാത്രയയപ്പും സ്കൂൾ വാർഷികവും വിപുലമായി ആഘോഷിച്ചു.കാലത്ത് 10 മണിക്ക് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം സാഹിത്യകാരൻ ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടിപി മനോജ് സ്വാഗതം പറഞ്ഞ പരിപാടിയിൽ മോഹൻദാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.പിന്നണി ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ് മുഖ്യാഥിതിയായെത്തി സദസിനെ കയ്യിലെടുത്തു ഗാനങ്ങൾ ആലപിച്ചു.വിപുലമായ സദ്യക്ക് ശേഷം വൈകിയിട്ട് 4 മണിയോടെ നടന്ന യാത്രയയപ്പ് സമ്മേളനം എടപ്പാൾ എഇഒ വികെ നാസർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷഹീർ അധ്യക്ഷത വഹിച്ചു.റിട്ടയർ എസ്പി വികെ അക്ബർ മുഖ്യപ്രഭാഷണം നടത്തി.എൽഎസ്എസ് വിജയികളെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും ചടങ്ങിൽ പുരസ്കാരം നൽകി അനുമോദിച്ചു.വിരമിക്കുന്ന അധ്യപകന്റെ ഡോക്യുമെന്ററി തയ്യാറാക്കിയ പൂർവ്വ വിദ്യാർത്ഥി കൂടിയായ വൈശാഖിനെ ചടങ്ങിൽ അനുമോദിച്ചു.ഡോക്യുമെന്ററിയും വേദിയിൽ പ്രദർശിപ്പിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അമ്മമാരുടെയും വിവിധ കലാപരിപാടികളും നടന്നു