Ernakulam
പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

വീടിനടുത്തെ പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. നെടുമ്പാശേരിയിലാണ് സംഭവം. ചെങ്ങമനാട് പാലപ്രശേരി നടുവിലപ്പറമ്പിൽ വീട്ടിൽ മുഹമ്മദിന്റെയും ആബിദയുടെയും മകൻ മുഹമ്മദ് ഹാലിക്കുസമാൻ (16) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.
പതിവ് പോലെ വീടിനടുത്തെ പെരിയാറിന്റെ കൈവഴിയായ കണ്ടകത്ത് കടവിൽ കുളിക്കുന്നതിനിടെ ഗർത്തത്തിൽ അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാർ അവശനിലയിൽ ചാലാക്കൽ ശ്രീനാരായണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.