08 June 2023 Thursday

മുസ്ലീം ലീഗ് നടുവട്ടം മേഖല കമ്മറ്റി സ്പോർട്ട്സ് കിറ്റ് വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ckmnews



എടപ്പാൾ:മുസ്ലീം ലീഗ് നടുവട്ടം മേഖല കമ്മറ്റി സ്പോർട്ട്സ് കിറ്റ് വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.നടുവട്ടം ടർഫിൽ നടന്ന പരിപാടിയിൽ ചെന്നൈയിൽ നടന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലിയിൽ പങ്കെടുത്ത പി.വി ഷംസുവിനെയും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം മൂതൂരിനെയും അനുമോദിച്ചു.പ്രദേശത്ത് ആറ് അണ്ടർ 14 ഫുട്ബോൾ ടീമുകൾക്ക്സ്പോർട്സ് കിറ്റ് വിതരണവും നടത്തി.കോലക്കാട്ട് നാസർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അബ്ദു പടിഞ്ഞാക്കര അക്ഷത വഹിച്ചു.പരിപാടി ഇബ്രാഹാം മൂതൂർ ഉൽഘാടനം ചെയ്തു.വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് മജീദ് കുഴുങ്കിൽ,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ ചേകനൂർ,നേതാക്കളായ മുഹമ്മദാലി കാരിയാട്ട്,സുലൈമാൻ പി പി,മമ്മി കെ. നിസാർ മാഷ്, ടി.സുലൈമാൻ,ഷറഫുദ്ധീൻ എം.സലീം.എം.കെസി.പി.മുഹമ്മദാലിതുടങ്ങിയർ നേതൃത്വം നല്കി.വിവിധ ക്ലബുകളുടെ ക്യാപ്റ്റൻമാരും കളിക്കാരും പങ്കെടുത്തു