19 April 2024 Friday

ഇൻ്റിഗ്രേറ്റഡ് പ്രഫഷണൽ ഫോറം (ഐ.പി.എഫ്) എടപ്പാൾ ചാപ്റ്റർ കമ്മ്യൂൺ സമാപിച്ചു

ckmnews

ഇൻ്റിഗ്രേറ്റഡ് പ്രഫഷണൽ ഫോറം (ഐ.പി.എഫ്) എടപ്പാൾ ചാപ്റ്റർ കമ്മ്യൂൺ സമാപിച്ചു


എടപ്പാൾ: ഇൻ്റിഗ്രേറ്റഡ് പ്രഫഷണൽ ഫോറം (ഐ.പി.എഫ്) എടപ്പാൾ ചാപ്റ്റർ കമ്മ്യൂൺ സമാപിച്ചു. എടപ്പാൾ ആസാദ് റിച്ചി റിച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ സംബന്ധിച്ചു. ഐ.പി.എഫ് മലപ്പുറം വെസ്റ്റ് ജില്ല ചെയർമാൻ ഡോ: സയ്യിദ് ശുഹൈബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സുന്നി വോയ്സ് എഡിറ്റർ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി കീ നോട്ട് അവതരിപ്പിച്ചു.ഐ.പി.എഫ് മലപ്പുറം വെസ്റ്റ് ഡയറക്ടർ ഇ.ആർ അബ്ദു സത്താർ,ഉബൈദുല്ല അനന്താവൂർ,വാരിയത്ത് മുഹമ്മദലി,പ്രഫ: ഹനീസ് ഹൈദരി,സി.വി ഇബ്രാഹീം കുട്ടി, സി.നജീബ് അഹ്സനി,ആസിഫ് തണ്ടിലം, ഉമർ സഖാഫി കക്കിടിപ്പുറം, പി.ടി.ഷുക്കൂർ അബ്ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു.