08 June 2023 Thursday

കോലൊളമ്പ് വടശ്ശേരി ശ്രീ അയ്യപ്പക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമായി

ckmnews

എടപ്പാൾ:കോലൊളമ്പ് വടശ്ശേരി ശ്രീ അയ്യപ്പക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുന:പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരിയുടെ  നേതൃത്വത്തിൽ തുടക്കമായി.പീടികമുക്കിൽ വെച്ച് ശില്പിയിൽ നിന്ന് ഏറ്റുവാങ്ങിയ പ്രതിഷ്ഠകൾ അലങ്കരിച്ച വാഹനത്തിൽ താലപ്പൊലിമയോടെ ആഘോഷമായി അമ്പലത്തിലേയ്ക്ക് കൊണ്ടുപോയി.നാല് നാൾ നീണ്ടുനിൽക്കുന്ന ആഘോഷച്ചടങ്ങുകൾ അവസാന നാളായ 22  തിയ്യതി ബുധനാഴ്ച സമാപിക്കും.22ന് അന്നദാനവും ഉണ്ടായിരിയ്ക്കും.