08 June 2023 Thursday

സ്പാർക്കിൽ പോസ്റ്റ് പാർലിമെൻ്റ് കൺവീൻ നടത്തി

ckmnews

സ്പാർക്കിൽ പോസ്റ്റ് പാർലിമെൻ്റ് കൺവീൻ നടത്തി


എടപ്പാൾ: സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന തലവാചകത്തിൽ സുന്നി യുവജന സംഘം എടപ്പാൾ സോൺ സംഘടിപ്പിച്ച യൂത്ത് പാർലിമെൻ്റിൻ്റെ തുടർച്ചയായി സ്പാർക്കിൽ പോസ്റ്റ് പാർലിമെൻ്റ് കൺവീൻ നടത്തി. മാണൂർ മനാറുൽ ഹുദയിൽ നടന്ന പരിപാടി മലപ്പുറം വെസ്റ്റ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഫക്റുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ബഷീർ പറവന്നൂർ വിഷയാവതരണം നടത്തി.എ. ഷിഹാബുദ്ധീൻ സഖാഫി പെരുമുക്ക്, കെ.എ. അബ്ദുൽ ഗഫൂർ അഹ്സനി, അഷ്റഫ് അൽ ഹസനി, സി.നജീബ് അഹ്സനി, വി.വി സുഹൈൽ കാളാച്ചാൽ സംബന്ധിച്ചു.