25 April 2024 Thursday

ഖുര്‍ആര്‍ മനപ്പാഠമാക്കിയ മിദ്ലാജിനെ അനുമോദിച്ചു

ckmnews

*ഖുർആൻ മനപ്പാഠമാക്കിയ മിദ് ലാജിന് അനുമോദനം*


ചങ്ങരംകുളം : വിശുദ്ധ ഖുർആൻ സമ്പൂർണ്ണമായി ഹൃദ്യസ്ഥമാക്കിയ പന്താവൂർ ഇർശാദ് മുൻ വിദ്യാർത്ഥി ഹാഫിള് മിദ്ലാജ് നടുവട്ടത്തിനെ അനുമോദിച്ചു.

സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ മൂതൂർ ഉപഹാരം നൽകി.ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ആധ്യക്ഷത വഹിച്ചു.വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി, എം കെ ഹസൻ നെല്ലിശേരി, മൊയ്തീൻ ഹാജി ശുകപുരം സംബന്ധിച്ചു.