19 April 2024 Friday

മജ്ലിസുന്നൂർ ദുആ സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ckmnews

മജ്ലിസുന്നൂർ ദുആ സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു


പെരുമ്പിലാവ് :എസ്.കെ.എസ്.എസ്.എഫ് കരിക്കാട് യൂണിറ്റിന് കീഴിൽ മജ്ലിസുന്നൂർ ദുആ സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.

കരിക്കാട് കെ. കെ റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ കരിക്കാട് യൂണിറ്റ് മജ്ലിസുന്നൂർ അമീർ യൂസഫ് ദാരിമി കാഞ്ഞിരപ്പുഴ റമളാൻ മുന്നൊരുക്കം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സർഗലയം ചെയർമാൻ ഷെഹീർ ദേശമംഗലം ചടങ്ങിൽ മുഖ്യാതിഥിയായി.

തുടർന്ന് നടന്ന ചടങ്ങിൽ  

കരിക്കാട് മഹല്ലിലെ

യത്തീമായ പെൺകുട്ടിയുടെ വിവാഹത്തിന് ആവശ്യമായ അഞ്ച് പവൻ സ്വർണാഭരണം 

എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റി നൽകി.സമസ്ത തൃശൂർ ജില്ലാ മുശാവറ അംഗം ഉമ്മർ അൻവരി പോർക്കളങ്ങാട് ദുആക്ക് നേതൃത്വം നൽകി.എസ്.കെ.എസ്.എസ്.എഫ് തൃശൂർ ജില്ല  ഓർഗനൈസിങ് സെക്രട്ടറി നാസർ കടവല്ലൂർ,കരിക്കാട് യൂണിറ്റ് പ്രസിഡന്റ് സാദുലി,ജനറൽ സെക്രട്ടറി അബ്ദുസലാo,പെരുമ്പിലാവ് മേഖല പ്രസിഡന്റ് സുഹൈൽ, ആക്ടിംഗ് സെക്രട്ടറി സെക്രട്ടറി ശാക്കിർ വാഫി ,മേഖല കൗൺസിലർമാരായ റഫീഖ് കടവല്ലൂർ,സുഹൈൽ കടവല്ലൂർ

എന്നിവരും ശിഹാബ് ചോല, റബീഅ്  വാഫി,

സലീം,ഇർഫാൻ ,ഇബ്രാഹീം, ഫൈസൽ, 

അബൂ മുസ്ല്യാർ , ഖമറുദീൻ മുസ്ല്യാർ , അബൂബക്കർ കരിക്കാട്, യൂസുഫ്, എൻ.കെ അലി, കോട്ടോൽ സ്വാബിരിയ വിദ്യാർത്ഥികൾ  ചടങ്ങിൽ പങ്കെടുത്തു.