ആലങ്കോട് ജി. എൽ. പി.സ്കൂൾ 117 മത് വാർഷികം വിപുലമയി ആഘോഷിച്ചു

ആലങ്കോട് ജി. എൽ. പി.സ്കൂൾ 117 മത് വാർഷികം വിപുലമയി ആഘോഷിച്ചു
ചങ്ങരംകുളം:ആലങ്കോട് ജി. എൽ. പി സ്കൂൾ 117 മത് വാർഷികം ആലങ്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സികെ പ്രകാശൻ്റെ അധ്യക്ഷതയിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രഭിത ടീച്ചർ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സൂഫി ഖവാലി പിന്നണി ഗായകൻ ഇമാം മജ്ബൂർ വിശിഷ്ട അതിഥിയായിരുന്നു.എടപ്പാൾ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന എ.ഇ.ഒ.ശ്രീ.വി.കെ.നാസർ സാറിനുള്ള ഉപഹാരം ആരിഫ നാസർ (ജില്ലാ പഞ്ചായത്ത് അംഗം) കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യചെയർപേഴ്സൺ ടി. രാമദാസൻ മാസ്റ്റർ കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.പി. ടി.എ പ്രസിഡൻ്റ് ഹൈദർ അലി സ്വാഗതം പറഞ്ഞു.പ്രധാനധ്യാപിക ശശികല ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.കുട്ടികളുടെയും നാട്ടുകാരുടെയും വിവിധ കലാ പരിപാടികൾനടന്നു. സ്കൂൾ ലീഡർ ഗായത്രി സി.കെ നന്ദി പറഞ്ഞു. ശിവശങ്കരൻ മാസ്റ്റർ,കൃഷ്ണൻ നായർ, ബഷീർ. കെ. വി, വിജയൻ പി, രവീന്ദ്രൻ എം.വി.സുരേഷ് ബാബു സി. കേ. എന്നിവർ പങ്കെടുത്തു.