Alamkode
എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റി എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു

എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റി എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു
എടപ്പാൾ: എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റി എലൈറ്റ് കോൺഫ്രൻസ് സംഘടിപ്പിച്ചു. സകാത്ത് പഠനത്തിനും സംശയ നിവാരണത്തിനും സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല നേതൃത്വം നൽകി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ദഅവ പ്രസിഡൻ്റ് അബ്ദുൽ മജീദ് അഹ്സി ഉദ്ഘാടനം ചെയ്തു.സമസ്ത പൊന്നാനി മേഖല സെക്രട്ടറി എം ഹൈദർ മുസ്‌ലിയാർ, സി. മുഹമ്മദ് നജീബ് അഹ്സനി,ആസിഫ് തണ്ടിലം, ഹബീബ് അഹ്സനി കാലടി പ്രസംഗിച്ചു.