10 June 2023 Saturday

അയിരൂർ എയുപി സ്കൂളിൽ തൊന്നൂറ്റി നാലാം വാർഷികവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു.

ckmnews

അയിരൂർ എയുപി സ്കൂളിൽ തൊന്നൂറ്റി നാലാം വാർഷികവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു.


എരമംഗലം:അയിരൂർ എയുപി സ്കൂളിൽ തൊന്നൂറ്റി നാലാം വാർഷികവും യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു.പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശ്സ്ത സിനിമാ സംവിധായകൻ ഷാനവാസ് കെ ബാവകുട്ടി മുഖ്യാഥിതിയായി.ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ, ബ്ലോക് പഞ്ചായത്ത് മെമ്പർ സൗദാമിനി , തുടങ്ങിയവർ എന്റോവ്മെന്റ് വിതരണം നടത്തി.വാർഡ് മെമ്പർ വിജിത ,പൊന്നാനി AEO.TS ഷോജ തുടങ്ങിയവർ വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം നടത്തി.പൊന്നാനി ബിപിസി ഹരി ആനന്ദകുമാർ ,മാനേജ്മെന്റ് പ്രതിനിധി അക്ബർ ഷാ മാസ്റ്റർ, ഡയറ്റ് ഫാക്കൽറ്റി സ്മിത , പൊന്നാനി എടിസി സെക്രട്ടറി മുഹമ്മദ് സജീബ് , സീനിയർ ടീച്ചർ സുനിത കെ, SRG കൺവീനർ നാസർ മാസ്റ്റർ, സ്കൂൾ ലീഡർ മുഹമ്മദ് റിഷാൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.പിടിഎ പ്രസിഡന്റ് അൽത്താഫ് ഹുസൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി എകെ നൗഷാദ് സ്വാഗതവും , വാസുദേവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.