25 April 2024 Thursday

കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റി പാലിയേറ്റീവ് കെയറിന് മരുന്നുകൾ കൈമാറി

ckmnews

കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റി പാലിയേറ്റീവ് കെയറിന് 

മരുന്നുകൾ കൈമാറി


എരമംഗലം: കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് അംഗങ്ങളിൽ നിന്ന് സമാഹരിച്ച മരുന്നുകൾ പാലിയേറ്റീവ് കെയറിലെ രോഗികൾക്കായി കൈമാറി. വെളിയങ്കോട് നോബ്ൾ സോഴ്സ് പാലിയേറ്റീവ് കെയറിൽ സംസ്ഥാന കമ്മിറ്റി അംഗം എം കെ എം അബ്ദുൽ ഫൈസൽ, സംസ്ഥാന കൗൺസിലർ പി ഹസീന ബാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എം പ്രജിത് കുമാർ, ജില്ലാ കമ്മിറ്റി അംഗം ദിപു ജോൺ,വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് ടി വി നൂറുൽ അമീൻ, ഉപജില്ല പ്രസിഡന്റ് സി റഫീഖ് എന്നിവർ ചേർന്ന് കൈമാറി.പാലിയേറ്റീവ് പ്രവർത്തകയും പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് അംഗവുമായ ഇ കെ ഷംല മരുന്നുകൾ ഏറ്റുവാങ്ങി. മാർച്ച് മൂന്നിന് സ്ഥാപക ദിനത്തിൽ ആരംഭിച്ച മരുന്ന് ശേഖരണത്തിന്റെ ഭാഗമായി വിവിധ യൂണിറ്റുകളിൽ നിന്നും ബ്രാഞ്ചുകളിൽ നിന്നും സമാഹരിച്ച മരുന്നുകളാണ് രോഗികൾക്കായി കൈമാറിയത്.