01 April 2023 Saturday

സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ റാലി മാർച്ച് 19ന് നരണിപ്പുഴയിൽ

ckmnews

സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ റാലി മാർച്ച് 19ന് നരണിപ്പുഴയിൽ

ചങ്ങരംകുളം:ഇഎംഎസ് - എകെജി ദിനാചരണങ്ങളുടെ ഭാഗമായി സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി മാർച്ച് 19ന്

മൂക്കുതലയിൽ നിന്ന് നരണിപ്പുഴയിലേക്ക് അനുസ്മരണ റാലി സംഘടിപ്പിക്കും. തുടർന്ന്‌ നരണിപ്പുഴയിൽ നടക്കുന്ന എൻ.സുബ്രഹ്മണ്യൻ അനുസ്മരണ പൊതുയോഗം കെപിസിസി ജനറൽ സെക്രട്ടറിയായിരിക്കെ കോൺഗ്രസ്സ് വിട്ട് സി.പി.ഐ.എമ്മിനോട് സഹകരിച്ച് പ്രവർത്തിച്ച് വരുന്ന സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.