24 April 2024 Wednesday

പൊള്ളുന്ന വേനലിൽ ആശ്വാസമേകി ഓട്ടോ സ്റ്റാൻഡിലെ കുടകൾ

ckmnews

പൊള്ളുന്ന വേനലിൽ ആശ്വാസമേകി ഓട്ടോ സ്റ്റാൻഡിലെ കുടകൾ


എടപ്പാൾ: പൊള്ളുന്ന വേനലിൽ ആശ്വാസമേകി ഓട്ടോ സ്റ്റാൻഡിലെ കുടകൾ. എടപ്പാൾ പൊന്നാനി റോഡിൽ ഓട്ടോ ഡ്രൈവേഴ്സ് സ്ഥാപിച്ച

 കുടകളാണ് യാത്രക്കാർക്ക്  ആശ്വാസമേകുന്നത്.പ്രായമായവരും വിദ്യാർത്ഥികളും അടങ്ങുന്ന  വഴിയാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ് ഓട്ടോ സ്റ്റാൻഡിലെ ഈ തണലിടങ്ങൾ. സ്വകാര്യ പങ്കാളിത്തത്തോടെയാണ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്ത പൊന്നാനി റോഡിൽ കുടകൾ സ്ഥാപിച്ചിരിക്കുന്നത്.പൊതുസഹകരണത്തോടെ  കുടിവെള്ള സൗകര്യം കൂടി ഒരുക്കാനുള്ള ആലോചനയിലാണ് ഇവർ.