Pazhanji
പഴഞ്ഞിയിൽ മെൽതോദ് ഹായെ സുവിശേഷ യോഗം ഞായറാഴ്ച നടക്കും

പഴഞ്ഞിയിൽ
മെൽതോദ് ഹായെ 2023 സുവിശേഷ യോഗം
ഞായറാഴ്ച നടക്കും
പഴഞ്ഞി : ചാലിശ്ശേരി സെന്റ് പീറേറഴ്സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിക്ക് കീഴിലുള്ള പഴഞ്ഞി മോർ ഏലിയാസ് കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ ഏഴാമത് സുവിശേഷയോഗം മെൽതോദ് ഹായെ 2023 ഞായറാഴ്ച നടക്കും
പഴഞ്ഞി യെൽദോ മോർ ബസേലിയോസ് നഗറിൽ (പാലക്കൽ ഓഡിറ്റോറിയം) വൈകീട്ട് 6.30 ന് സുവിശേഷയോഗം ആരംഭിക്കും വികാരി ഫാ.റെജി കൂഴിക്കാട്ടിൽ അദ്ധ്യക്ഷനാകും ഗാനശൂശ്രുഷക്ക് ശേഷം വന്ദ്യ ഫാ. പീറ്റർവേലംപറമ്പിൽ കോർ എപ്പിസ്കോപ്പ വചന സന്ദേശം നൽകും .