29 March 2024 Friday

മഅദനി ജീവന്റെ വിലയുള്ള പോരാട്ടം പിഡിപി സമരജ്വാല നടത്തി

ckmnews


ചങ്ങരംകുളം:പിഡിപി ചെയർമാൻ  മഅ്ദനിക്കെതിരെ തുടരുന്ന അനീതിക്കെതിരെ പിഡിപി സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം  സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിൽ നടക്കുന്ന സമര ജ്വാലയുടെ ഭാഗമായി  ആലംകോട്  പഞ്ചായത്ത് കമ്മറ്റി പാവിട്ടപ്പുറത്തു നടത്തിയ പരിപാടി സംസ്ഥാന കൗൺസിൽ അംഗം  കുഞ്ഞിമോൻ RAK ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി  മൊയ്‌തുണ്ണി ചിയാനൂർ പ്രസിഡന്റ് ഹമീദ് പാവിട്ടപുറം മജീദ്,പിസിഎഫ് അംഗം  ഫിറോസ് എന്നിവർ  നേതൃത്വം നൽകി.നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി ചങ്ങരംകുളത്ത്  നടത്തിയ സമരജ്വാല മണ്ഡലം സെക്രട്ടറി  ഫൈസൽ ചങ്ങരംകുളം ഉൽഘാടനം ചെയ്തു.സുബൈർ അയ്നിച്ചോട് നിഷാദ് അഹമ്മദ്  ഹംസ മൂക്കുതല നേതൃത്വം നൽകി.