28 March 2024 Thursday

യുവതിയുമായി അശ്ളീല ചാറ്റിങ് നടത്തിയ യുവാവിനെ തല്ലാൻ തന്ത്രപൂർവ്വം വിളിച്ച് വരുത്തി ബന്ധുക്കളായ യുവാക്കൾ എടപ്പാളിൽ ചുകപ്പ് കാറിലെത്തിയ യുവാവിനെ ആള് മാറി ക്രൂരമായി മർദ്ധിച്ച് സ്റ്റേഷനിൽ എത്തിച്ച യുവാക്കൾ കുടുങ്ങി

ckmnews

യുവതിയുമായി അശ്ളീല ചാറ്റിങ് നടത്തിയ യുവാവിനെ തല്ലാൻ തന്ത്രപൂർവ്വം വിളിച്ച് വരുത്തി ബന്ധുക്കളായ യുവാക്കൾ


എടപ്പാളിൽ ചുകപ്പ് കാറിലെത്തിയ യുവാവിനെ ആള് മാറി ക്രൂരമായി മർദ്ധിച്ച് സ്റ്റേഷനിൽ എത്തിച്ച യുവാക്കൾ കുടുങ്ങി


എടപ്പാൾ:യുവതിക്ക് സോഷ്യൽ മീഡിയയിലൂടെ (ഇസ്റ്റഗ്രാം) അശ്ലീല വീഡിയോ അയച്ചവരെന്ന് തെറ്റ് ധരിപ്പിച്ച് യുവതിയുടെ  ബന്ധുക്കൾ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ധിച്ചു സ്റ്റേഷനിലെത്തിച്ചു.സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ അടക്കം മൂന്ന് പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.വെള്ളിയാഴ്ച വൈകീട്ട് എടപ്പാൾ ഗോവിന്ദ തീയ്യേറ്ററിന് സമീപത്താണ് നാടകീയ സംഭവങ്ങൾ നടന്നത്.അണ്ണക്കംപാടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും എരമംഗലം സ്വദേശിയായ യുവാവിന്റെ സഹോദരന്റെ ഭാര്യക്ക് സോഷ്യൽ മീഡിയ വഴി അസ്ലീല വീഡിയൊ അയച്ചതിനെ തുടർന്ന് വീഡിയൊ അയച്ചയാളൊട് യുവതിയുടെ ഭർത്താവിന്റെ  സഹോദരൻ യുവതിയാണെന്ന രീതിയിൽ മെസേജ് അയച്ച് എടപ്പാളിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.ചുവന്ന പോളൊ കാറിൽ എടപ്പാളിലെത്താമെന്ന് അറിയിച്ച ഇവരെ എരമംഗലം സ്വദേശിയായ യുവാവും സുഹൃത്തും ഗോവിന്ദ തീയേറ്ററിന് സമീപം കാത്ത് നിന്നു.ഇതിനിടയിൽ ചുവന്ന ഷിഫ്റ്റ് കാറിൽ ഇവിടെ എത്തിയ പടിഞ്ഞാറങ്ങാടി സ്വദേശിയായ  യുവാവിനെ കാത്ത് നിന്നവർ അസഭ്യം പറയുകയും മർദ്ധിക്കുകയും ആയിരുന്നു.വിഷയത്തിൽ നാട്ടുകാർ എടപെട്ടതോടെ സ്ത്രീ വിഷയമാണെന്ന് അറിയിക്കുകയും കാറിലെത്തിയ യുവാവിന്റെ വീഡിയോ പകർത്തുകയും തുടർന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആള് മാറിയതായി വ്യക്തമായത്. മർദ്ധനമേറ്റ യുവാവ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പോലീസ് അന്വേഷണം ആരംഭിച്ചു.