പഠനോത്സവ വിളംബര ജാഥ വ്യത്യസ്തമാക്കി ജനത എ എൽ പി എസ് ആലങ്കോട്

പഠനോത്സവ വിളംബര ജാഥ വ്യത്യസ്തമാക്കി ജനത എ എൽ പി എസ് ആലങ്കോട്
ചങ്ങരംകുളം:ജനത എ എൽ പി എസ് ആലങ്കോട് പഠനോത്സവ വിളംബര ജാഥ സംഘടിപ്പിച്ചു.4 മണിക്ക് സ്കൂളിൽ നിന്നും പുറപ്പെട്ട വിളംബര ജാഥ അച്ചായത്ത് കുന്നിൽ സമാപിച്ചു.കുട്ടികളുടെ ഈ മികവ് പ്രദർശനം നിലവാരമേറിയതും പ്രോത്സാഹനമർഹിക്കുന്നതുമാണെന്ന് നാട്ടുകാരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു,എച്ച്എംബീന ടീച്ചർ, സംസാരിച്ചു,തുടർന്ന് 5 മണിക്ക് ചങ്ങരംകുളത്തെത്തിയ വിളംബര ജാഥ കാണാൻ വൻ ജനാവലി തന്നെ സംഘടിച്ചു.കുട്ടികൾ വിവിധ കലാ പരിപാടികളിലൂടെ വിളംബരം ചെയ്തു.തുടർന്ന് മാന്തടത്തും പന്താവൂരും കുട്ടികൾ വിവിധ കലാപരിപാടികളുടെ അകമ്പടിയിൽ വിളംബരം നടത്തി.അതിനുശേഷം കിളിയംകുന്ന് അതി വിപുലമായ പഠനോത്സവം നടന്നു.ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിപ്രകാരം എല്ലാവരെയും വായിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൈവരിച്ചതായി പ്രഖ്യാപിച്ചു.അക്ഷരാർത്ഥത്തിൽ കുട്ടികൾ പഠനത്തെ ഒരു മഹോത്സവമാക്കി മാറ്റി,രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്ന ഈ പഠനോത്സവത്തിൽ പി. ടി. എ പ്രസിഡണ്ട് ഷാഹുൽ ഹമീദ്, മുൻ പി. ടി എ പ്രസിഡന്റും തവനൂർ കെ എം ജി വി ഹയർസെക്കന്ററി സ്കൂൾ അധ്യാപകനായ ജാഫർമാസ്റ്റർ , കരാട്ടെ മാസ്റ്റർ സെൻഷായ് ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.രക്ഷിതാക്കളും നാട്ടുകാരും ജനത എ എൽ പി എസ് ആലങ്കോടിലെ പഠന മികവുകളെ പറ്റി അവരുടെ അനുഭവങ്ങളിലൂടെ പങ്കുവെച്ചത് ശ്രദ്ധേയമായി.ഏഴരയോടെ ചടങ്ങ് സമാപിച്ചു.