01 April 2023 Saturday

എടപ്പാൾ ഉപജില്ലയിലെഅധ്യാപക കൂട്ടായ്മ'ശാസ്ത്രക്കൂട്ട് 'ശാസ്ത്ര-സ്നേഹ സംഗമം സംഘടിപ്പിച്ചു

ckmnews

എടപ്പാൾ ഉപജില്ലയിലെഅധ്യാപക കൂട്ടായ്മ'ശാസ്ത്രക്കൂട്ട് 'ശാസ്ത്ര-സ്നേഹ സംഗമം സംഘടിപ്പിച്ചു


എടപ്പാൾ:ഉപജില്ലയിലെഅധ്യാപക കൂട്ടായ്മ'ശാസ്ത്രക്കൂട്ട് 'ശാസ്ത്ര-സ്നേഹ സംഗമം സംഘടിപ്പിച്ചു.ഈ വർഷം ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന ശാസ്ത്രാധ്യാപകർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും 

ശാസ്ത്രക്കൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് തികച്ചും വ്യത്യസ്തമായ സ്നേഹോഷ്മള സംഗമമായി.പരിപാടി പാലക്കാട് ഡയറ്റ് സീനിയർ ലക്ചറർ സുനിൽ അലക്സ് ഉദ്ഘാടനം ചെയ്തു. അടാട്ട് വാസുദേവൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ.വി.കെ. നാസർ, പി. രേഖ, കെ.രാജി, കെ.ഗീത,പി.ബി.ഷീല,വി.ബിന്ദു, ശബരിഗിരീഷ്, കെ.വി. പ്രഷീദ്, റോബിൻ ആന്റണി, വി.ആർ.ഗീത,കെ.വി.ഷാനിബ,കെ.ഉമാദേവി,കെ.ടി.രജനി,സി.യു.മല്ലിക,പി.സബിത ,ജിജി, ബേബി ഉഷ, സുധ

തുടങ്ങിയവർ പ്രസംഗിച്ചു.