01 April 2023 Saturday

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു


എടപ്പാൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കൺവെൻഷൻ ചങ്ങരംകുളം എഫ്എൽജി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ്‌ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ വി. ടി. എസ്. മൂസു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ നേതാക്കളായ ഇ പ്രകാശ്, അബ്ദുൽ ഹകീം നിലമ്പൂർ. പി. പി. ഖാലിദ് ചങ്ങരംകുളം,ആരിഫ മാറഞ്ചേരി,ഷഹന പി തുടങ്ങിയവർ സംസാരിച്ചു.കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തെ കുറിച്ച് അവലോകനം നടത്തുകയും അടുത്ത ഒരു വർഷത്തേക്കുള്ള വിപുലമായ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.വ്യാപാരികളുടെ നിരവധി വിഷയങ്ങളെ അവഗണിക്കുകയും പ്രധാനമായും റെന്റ് കൺട്രോൾ ആക്ട് നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തുകയും ചെയ്യുന്ന ഇടതു വലതു സർക്കാറുകളുടെ തെറ്റായ നയങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കാനും വേണമെങ്കിൽ ഒരു വോട്ട് ബാങ്കായി മാറുന്നതിനെ കുറിച്ച് ആലോചിക്കാനും കൺവെൻഷൻ ആഹ്വാനം ചെയ്തു.ഫൈസൽ മാറഞ്ചേരി,ഉസ്മാൻ പന്താവൂർ,എംഎ ലത്തീഫ് പൊന്നാനി,നജുമുദ്ധീൻ മാറഞ്ചേരി,ഉമ്മർ കുളങ്ങര,മുജീബ്  എക്സെൽ,നാരായണൻ വെളിയംകോട്,യൂസഫ് പെരുമ്പടപ്പ്,റസാക്ക് പാലപ്പെട്ടി തുടങ്ങിയവർ സംസാരിച്ചു