20 April 2024 Saturday

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തവനൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തവനൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു


എടപ്പാൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തവനൂർ മണ്ഡലം കൺവെൻഷൻ എടപ്പാളിൽ നടന്നു. ജില്ലാ പ്രസിഡന്റ്‌ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ വി. ടി. എസ്. മൂസു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ നേതാക്കളായ ഇ പ്രകാശ്, അബ്ദുൽ ഹകീം നിലമ്പൂർ. പി. പി. ഖാലിദ് ചങ്ങരംകുളം, ഹസ്സൻ ഫിറ്റ്‌വെൽ, മുഹമ്മദ്‌ മോൻ ഹാജി, രാജ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. തവനൂർ മണ്ഡലത്തിലെ ഏഴ് യൂണിറ്റിലെ ഭാരവാഹികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തെ കുറിച്ച് അവലോകനം നടത്തുകയും അടുത്ത ഒരു വർഷത്തേക്കുള്ള വിപുലമായ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. വ്യാപാരികളുടെ നിരവധി വിഷയങ്ങളെ അവഗണിക്കുകയും പ്രധാനമായും റെന്റ് കൺട്രോൾ ആക്ട് നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തുകയും ചെയ്യുന്ന ഇടതു വലതു സർക്കാറുകളുടെ തെറ്റായ നയങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കാനും വേണമെങ്കിൽ ഒരു വോട്ട് ബാങ്കായി മാറുന്നതിനെ കുറിച്ച് ആലോചിക്കാനും കൺവെൻഷൻ ആഹ്വാനം ചെയ്തു കൺവെൻഷനിൽ പങ്കെടുത്തത്. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനത്തെ കുറിച്ച് അവലോകനം നടത്തുകയും അടുത്ത ഒരു വർഷത്തേക്കുള്ള വിപുലമായ വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. വ്യാപാരികളുടെ നിരവധി വിഷയങ്ങളെ അവഗണിക്കുകയും പ്രധാനമായും റെന്റ് കൺട്രോൾ ആക്ട് നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തുകയും ചെയ്യുന്ന ഇടതു വലതു സർക്കാറുകളുടെ തെറ്റായ നയങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിക്കാനും വേണമെങ്കിൽ ഒരു വോട്ട് ബാങ്കായി മാറുന്നതിനെ കുറിച്ച് ആലോചിക്കാനും കൺവെൻഷൻ ആഹ്വാനം ചെയ്തു.