അരുണിമ സമഗ്ര വിളർച്ചാ പ്രതിരോധ പദ്ധതി:ബ്ലോക്ക് തല സെമിനാർ സംഘടിപ്പിച്ചു

എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന അരുണിമ വിളർച്ച പ്രതിരോധ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് തല സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു.തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രൊഫസ്സർ ഡോക്ടർ കെജി രാധാകൃഷ്ണൻ സ്ത്രീകളിലെ വിളർച്ചയും കാരണങ്ങളും അവക്കു ജീവിത ശൈലികളിലെ മാറ്റത്തിലൂടെയും ,ഭക്ഷണ രീതികളിലൂടെയും എങ്ങിനെ പ്രതിരോധം തീർക്കാമെന്നതിനെ കുറിച്ചും വിശദമായ ക്‌ളാസ്സുകൾ എടുത്തു.ജീവിക്കുന്ന ചുറ്റുപാടുകളെ ആരോഗ്യ പരമായി മാറ്റിയെടുക്കുന്നതാണ് രോഗ പ്രതിരോധത്തിനുള്ള പ്രധാന മാർഗമെന്ന് ഡോക്ടർ പറഞ്ഞു.ബ്ലോക്ക് പരിധിയിൽ 12 നും 50 നും ഇടയിലുള്ള സ്ത്രീകളിലെ വിളർച്ച തടയുന്നതിനുള്ള സമഗ്ര പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു .ഇതിനായി വാർഡ് തലത്തിൽ സ്ക്രീനിംഗ് ക്യാമ്പുകളും തുടർന്ന് രക്ത പരിശോധനയും നടത്തി വിളർച്ചയുള്ളവരെ കണ്ടെത്തും.ഇവർക്ക് മരുന്ന് , അത്യാവശ്യ മുള്ളവർക്ക് ഫുഡ് സപ്ലിമെന്റ് , തുടർ പരിഹാരമായി വിളർച്ചയെ പ്രതിരോധിക്കുന്ന പച്ചക്കറികൾ അതാതു വീടുകളിൽ ഉല്പാദിപ്പിക്കുന്നതിനുള്ള പദ്ധതി , വ്യായാമ മടക്കമുള്ള ജീവിത ശൈലീ മാറ്റം എന്നിവയിലൂടെ സുസ്ഥിര ആരോഗ്യ സംരക്ഷണ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത് എന്ന് ഉൽഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പറഞ്ഞു .ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ച സെമിനാറിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ സ്വാഗതം പറഞ്ഞു . പഞ്ചായത്തു പ്രസിഡന്റുമാരായ ബിനീഷ മുസ്തഫ പെരുമ്പടപ്പ് ,ബീന ടീച്ചർമാറഞ്ചേരി , ഷംസു കല്ലട്ടെൽ വെളിയങ്കോട് ,ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്മാരായ താജുന്നീസ ,റംഷീന എ എച് , രാമദാസ് മാസ്റ്റർ , ബ്ലോക്ക് മെമ്പർമാരായ പി അജയൻ , നൂറുദീൻ പി , വി വി കരുണാകരണൻ ,ശിഹാബ് കെ സി , ആശാലത ,റംഷാദ് പി , റീസാ പ്രകാശ് , സൈദ് പുഴക്കര , ഹെൽത്ത് ഇൻസ്‌പെക്ടർ രമേശ് മറ്റു ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു .