20 April 2024 Saturday

സ്വാമി അഗ്നിവേശ് അന്തരിച്ചു

ckmnews

സ്വാമി അഗ്നിവേശ് അന്തരിച്ചു, മരണം കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ


ദില്ലി:സാമൂഹ്യപ്രവര്‍ത്തകനും ആര്യ സമാജം പണ്ഡിതനും ആയ സ്വാമി അഗ്നിവേശ് അന്തരിച്ചു. 81 വയസ്സായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നാണ് സ്വാമി അഗ്നിവേശിന്റെ മരണം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ദിവസങ്ങളായി ചികിത്സയില്‍ ആയിരുന്നു.


ലിവര്‍ സിറോസിസ് മൂലം ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബില്ലറി സയന്‍സസ് ആശുപത്രിയില്‍ ആയിരുന്നു അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ഒന്നിലധികം അവയവങ്ങള്‍ തകരാറിലായതോടെ ആണ് ആരോഗ്യസ്ഥിതി വഷളായത്. ചൊവ്വാഴ്ച ആണ് സ്വാമി അഗ്നിവേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.