20 April 2024 Saturday

വളയംകുളം അസ്സബാഹ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം 14 പേർക്കെതിരെ കേസ് 4 പേർ അറസ്റ്റിൽ 12 ബൈക്കുകൾ കസ്റ്റഡിയിൽ

ckmnews

വളയംകുളം അസ്സബാഹ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

14 പേർക്കെതിരെ കേസ് 4 പേർ അറസ്റ്റിൽ 12 ബൈക്കുകൾ കസ്റ്റഡിയിൽ

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് കോളേജിൽ കഴിഞ്ഞ ദിവസം  വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 14 പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസ് എടുത്തു.സംഭവത്തിൽ  4 പേർ അറസ്റ്റിലായി. 12 ബൈക്കുകളും ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .രണ്ടാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്.ചങ്ങരംകുളം പോലീസെത്തിയാണ് സംഘർഷത്തിൽ ഏർപ്പെട്ട വിദ്യാർത്ഥികളെ വിരട്ടി ഓടിച്ചത്.റോഡിൽ ഗതാഗതം തടസപ്പെടുത്തി അടിപിടി നടത്തിയ സംഭവത്തിലാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്