01 April 2023 Saturday

നടുവട്ടത്ത് ഗൃഹനാഥനെയും ഭാര്യയെയും മര്‍ദ്ദിച്ച സംഭവത്തിൽ കേസെടുത്തു

ckmnews


എടപ്പാൾ: നടുവട്ടത്ത് ഗൃഹനാഥനെയും ഭാര്യയെയും മര്‍ദ്ദിച്ചെന്ന പരാതിയിൽ ചങ്ങരംകുളം പോലീസ് കേസെടുത്തു. നടുവട്ടം എസ്റ്റേറ്റ് റോഡില്‍ താമസിക്കുന്ന പികെ അരവിന്ദനും ഭാര്യക്കുമാണ് മര്‍ദനമേറ്റത്. ബുധനാഴ്ച ഉച്ചയോടെ ഒരു സംഘം അരവിന്ദന്റെ വീടിനു മുന്നില്‍ വെച്ച് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഈ വഴിവന്ന അരവിന്ദൻ സംഭവം ചോദ്യം ചെയ്തതോടെ ബൈക്കില്‍ സൂക്ഷിച്ച ഇരുമ്പ് വടികൊണ്ട് സംഘം തലക്കടിക്കുകയായിരുന്നെന്നാണ് അരവിന്ദന്‍ പറയുന്നത്. മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ഭാര്യക്കും മര്‍ദനമേറ്റു.സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ട് ചങ്ങരംകുളം പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി അക്രമി സംഘത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു