01 December 2023 Friday

കഞ്ചാവും ഹാഷിഷ് ഓയിലുമായി പൊന്നാനിയിൽ മൂന്ന് പേർ പിടിയിൽ

ckmnews


പൊന്നാനി:ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന നാലുകിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്നു പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി നരിപ്പറമ്പ് സ്വദേശികളായ തുറക്കൽ അസ്കർ, അയ്യപ്പൻക ളത്തിൽ ആഷിക്,പെരുന്തല്ലുരിലെ കണക്കന്നൂർ സൽമാൻ എന്നിവരാണ് പിടിയിലായത്.പൊന്നാനി-എടപ്പാൾ റോ ഡിലെ ചെറിയ പാലത്തിന് സമീപം ഗുരുജി നഗറിൽ പകൽ 11ഓടെയാണ് പൊ ന്നാനി ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പൊന്നാനി എസ്ഐ നവീൻ ഷാജ്,എഎസ്ഐ പ്രവീൺ, എസ് സിപിഒമാരായ അനിൽ വിശ്വൻ, സാജുകുമാർ, ഉദയൻ,സിപിഒമാരായ സുധീഷ്, മനു, രഘു എന്നിവരും തിരൂർ ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.അസ്കർ പൊന്നാനി പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള യാളാണ്.മുമ്പും മയക്കുമരുന്ന് കേസിലും മോഷണക്കേ സിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആഷിക് മോ ഷണക്കേസിൽ അസ്കറിന്റെ കൂട്ടുപ്രതിയാണ്.