20 April 2024 Saturday

പൊന്നാനി മണ്ഡലത്തില്‍ പ്രളയം തകര്‍ത്ത റോഡുകള്‍ക്ക് പുനര്‍ജീവന്‍ 60 റോഡുകള്‍ക്കായി 7.19 കോടിയുടെ സര്‍ക്കാര്‍ അനുമതി

ckmnews

ചങ്ങരംകുളം:പൊന്നാനി മണ്ഡലത്തില്‍ പ്രളയത്തിലും മറ്റുമായി തകര്‍ന്ന് കിടക്കുന്ന റോഡുകളുടെ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രണ്ടാം ഘട്ട ഫണ്ട് അനുവദിച്ചു.മണ്ഡലത്തില്‍ ആകെ തകര്‍ന്ന 60 റോഡുകള്‍ക്കായി 7.19 കോടിയുടെ അനുമതിയാണ് ലഭിച്ചത്.പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി