19 April 2024 Friday

നെഞ്ച് വേദനയെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കൗൺസിലർ രംഗത്ത്

ckmnews

  കുന്നംകുളം : നെഞ്ച് വേദനയെ തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കൗൺസിലർ രംഗത്ത്


കുന്നംകുളം നഗരസഭ കൗൺസിലർ ഷാജി ആലിക്കലാണ് കുന്നംകുളം താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്



നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ പതിനൊന്നാം തീയതി പുലർച്ചെയാണ് കുന്നംകുളം സ്വദേശി കാണിപ്പയ്യൂർ വീട്ടിൽ അപ്പു എന്ന സുധീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്


ഓക്സിജന്റെ അളവ് കുറഞ്ഞ യുവാവിന്റെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന്  മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു


എന്നാൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന രണ്ട് ആംബുലൻസുകളും ലഭ്യമായില്ലെന്നും


തുടർന്ന് മറ്റൊരു രോഗിയുമായി താലൂക്ക് ആശുപത്രിയിലെത്തിയ കേച്ചേരി ആക്ട്സ് ആംബുലൻസിൽ ഓക്സിജൻ ഉണ്ടോ എന്ന് പോലും നോക്കാതെ ഡോക്ടർ ഗുരുതരാവസ്ഥയിൽ ഉള്ള രോഗിയെ കയറ്റി വിടുകയായിരുന്നു എന്നാണ് ആരോപണം


കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക്  കൊണ്ടുപോകുന്നതിനിടെ സീനിയർ ഗ്രൗണ്ട് എത്തുന്നതിനു മുൻപേ യുവാവ് മരിച്ചതായും ആശുപത്രിയുടെ അശ്രദ്ധയാണ് യുവാവിന്റെ മരണത്തിന് ഇഠയാക്കിയതെന്നും കൗൺസിലർ ഷാജി ആലിക്കൽ പറഞ്ഞു.


 സംഭവത്തിൽ നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ആശുപത്രി അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.


 ഡോക്ടർക്കും, ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർക്കും നോട്ടീസ് നൽകിയതായി താലൂക്ക് ആശുപത്രി സൂപ്രണ്ട്  മണികണ്ഠൻ പറഞ്ഞു.


 ഇവരുടെ മറുപടി ലഭിക്കുന്ന മുറക്ക് വിശദീകരണം നൽകുമെന്നും സൂപ്രണ്ട് അറിയിച്ചു.


എന്നാൽ തങ്ങളെ ആരും വിളിച്ചിരുന്നില്ലെന്നും രോഗിയെ പുറത്തേക്ക് കൊണ്ടുവരുന്ന സമയത്ത്  മറ്റൊരു രോഗിയെ ഇറക്കി സജ്ജമായി നിന്നിരുന്ന ആംബുലൻസിൽ  യുവാവിനെ കയറ്റിവിടുകയാണ് ഉണ്ടായതെന്നും കുന്നംകുളം 108 ആംബുലൻസ് ഡ്രൈവർ ക്ലിന്റൺ  താലൂക്ക് ആശുപത്രി ആംബുലൻസ് ഡ്രൈവർ അഖിൽ എന്നിവർ പറഞ്ഞു.