പത്തനംതിട്ടയിൽ ഇൻസ്ട്രഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോവാൻ ശ്രമം എടപ്പാൾ നടുവട്ടം സ്വദേശിയായ 18കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

പത്തനംതിട്ടയിൽ ഇൻസ്ട്രഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ട് പോവാൻ ശ്രമം
എടപ്പാൾ നടുവട്ടം സ്വദേശിയായ 18കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
പത്തനംതിട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തി ബലമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നടുവട്ടത്ത് താമസിച്ച് വന്ന അഭിനന്ദ്(18) ആണ് പിടിയിലായത്. ചങ്ങരംകുളം പോലീസിന്റെ സഹായത്തോടെ ആറന്മുള പൊലീസ് ആണ് പ്രതിയ അറസ്റ്റ് ചെയ്തത്.മൂന്നുദിവസം മുമ്പായിരുന്നു കേസിനാസ്പദമായിരുന്നു സംഭവം. നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുക യായിരുന്നു. പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗ ണ്ടും ഫോൺ നമ്പറും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ചയാണ് പ്രതി ചങ്ങരംകുളത്ത് നിന്ന് പിടിയിലായത്. പോക്സോ കേസ് പ്രകാരം അറസ്റ്റിലായ പ്രതിയെ കോട തിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.