24 April 2024 Wednesday

പ്ളാസ്മ ഡൊണേഷന്‍ ക്യാമ്പ് ഒരുക്കി ബിഡികെ ഏറനാട് താലൂക്ക് കമ്മിറ്റി

ckmnews

പ്ളാസ്മ ഡൊണേഷന്‍ ക്യാമ്പ് ഒരുക്കി ബിഡികെ ഏറനാട് താലൂക്ക് കമ്മിറ്റി


എടപ്പാള്‍:പ്ലാസ്മ ഡൊണേഷൻ ക്യാമ്പുമായി ബിഡികെ ഏറനാട് താലൂക്ക് കമ്മിറ്റി.മരുന്നില്ലാത്ത കൊറോണക്ക് എതിരെ,തന്നിൽ ബാക്കിവെച്ച ആ അത്ഭുതത്തെ മറ്റൊരു ജീവന് വേണ്ടി പങ്കുവെച്ച ചില മനോഹരമായ കാഴ്ചകളാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കണ്ടത്.മലപ്പുറം ജില്ലാ കോവിഡ് നോഡൽ ഓഫീസർ Dr:ഷിനാസ് സാറിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്മ ഡോണേഷൻ നടത്തി ചരിത്രം സൃഷ്ടിച്ച കേരളത്തിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് ആയി തെരഞ്ഞെടുക്കപ്പെട്ട മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മലപ്പുറം ജില്ലാ ബി.ഡി.കെ ഏറനാട് താലൂക്ക് കമ്മിറ്റി നടത്തി പ്ലാസ്മ ഡോണേഷൻ ക്യാമ്പിൽ വീണ്ടും ചരിത്രം ആവർത്തിച്ചുകൊണ്ടു  9 പേർ പ്ലാസ്മാ ഡൊണേഷൻ നടത്തി.അബു മൈത്ര,അരുൺ മഞ്ചേരി,ജ്യോതി അറവങ്കര,നാസർ കൊണ്ടോട്ടി എന്നിവർ നേതൃത്വം നൽകി.