19 April 2024 Friday

കോക്കൂർ ഗവണ്മെന്റ് ഹെയർ സെക്കന്ററി സ്കൂൾ എസ്എസ്എൽസി കൂട്ടായ്മ ലോഗോ പ്രകാശനം നടത്തി

ckmnews


ചങ്ങരംകുളം:കോക്കൂർ ഗവണ്മെന്റ് ഹെയർ സെക്കന്ററി സ്കൂൾ 2003-04 അധ്യയന വർഷത്തിൽ എസ്എസ്എൽസി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി കൂട്ടായ്മ തിരികെ'2003-04 കൂട്ടായ്മയുടെ ലോഗോ പ്രകാശനം നടത്തി.ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെവി ഷഹീർ ലോഗോ പ്രകാശന കർമം ഉത്ഘാടനം ചെയ്തു.സ്കൂളിലെ മുൻകാല അധ്യാപകരും മറ്റു വിശ്ഷ്ഠ  വ്യക്തികളും 2003-04 അധ്യയന വർഷത്തിലെ എസ്എസ്എൽസി വിദ്യാർത്ഥികളും പങ്കെടുത്തു.വർഷങ്ങൾക്കിപ്പുറം സഹപാഠികൾ ഒത്തു ചേർന്ന സംഗമം ആഘോഷവും ആവേശവും നിറഞ്ഞതായി.ഷംന സ്വാഗതം പറഞ്ഞ ചടങ്ങിൽ   പ്രോഗ്രാം  കൺവീനവർ സുധീഷ് അധ്യക്ഷനായി.2003-04 വർഷത്തെ അധ്യാപകർ ആയിരുന്ന ഹസ്സൻ മാസ്റ്റർ അഷ്‌റഫ്‌ മാസ്റ്റർ പിടിഎ പ്രസിഡന്റ് മുജീബ് കോക്കൂർ തുടങ്ങിയവർ പങ്കെടുത്തു .നവംബർ 5 ന് സ്കൂൾ അങ്കണത്തിൽ വെച്ച് തിരികെ 2003-04 എന്ന പേരിൽ വിപുലമായ സംഗമം നടത്താനും സമിതി തീരുമാനിച്ചു