25 April 2024 Thursday

വാർഷികാഘോഷം നീനാകുറുപ്പിനൊപ്പം വർണ്ണാഭമാക്കി നെല്ലിശ്ശേരി എ യു.പി.സ്കൂൾ

ckmnews

വാർഷികാഘോഷം നീനാകുറുപ്പിനൊപ്പം വർണ്ണാഭമാക്കി  നെല്ലിശ്ശേരി എ യു.പി.സ്കൂൾ


ചങ്ങരംകുളം: കുട്ടികളോട് ചേർന്ന് സെൽഫിയെടുത്തും നൃത്തം വെച്ചു സിനിമാ താരം നീനാ കുറുപ്പ് നെല്ലിശ്ശേരി എ യു.പി.സ്കൂളിലെ വാർഷികപരിപാടി വർണാഭമാക്കി.സ്കൂളിലെ വാർഷികാഘോഷങ്ങൾക്ക് മുഖ്യാതിഥിയായി എത്തിയതായിരുന്നു നടി.കുട്ടികളോടൊപ്പം ഏറെ നേരം ചിലവഴിച്ചാണ് താരം മടങ്ങിയത്. വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജിദ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് റഷീദ്.കെ. മൊയ്തു അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക പി.വി. റംല,ബിന്ദു. ഇ. തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.വാർഡ് മെമ്പർ ഹസൈനാർ നെല്ലിശ്ശേരി പത്രിക പ്രകാശനം നിർവ്വഹിച്ചു. എ ഇ.ഒ. വി കെ. നാസർ എൻഡോവ്മെന്റ് വിതരണം നടത്തി.മൊയ്തുബിൻ കുഞ്ഞുട്ടി പ്രതിഭകളെ ആദരിച്ചു. എടപ്പാൾ ബി.  ആർസി .ബിനീഷ്, സി എ.എസ് പ്രിൻസിപ്പാൾ പി.അബ്ദു സമദ്, എംടി.എ. പ്രസിഡന്റ് കെ.റജനി,സ്കൂൾ  -വെൽഫെയർ കമ്മിറ്റി അംഗം ഫാറൂഖ് തലാപ്പിൽ , എൻ.ഷഫീഖ്,എസ്.ആർ.ജികൺവീനർ ബി പി.ഷബിന, സ്കൂൾ ലീഡർ ശ്രാവൺജിത്ത്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.എസ് മനോജ് സംസാരിച്ചു.