പൊന്നാനി കോൾ മേഖലയിൽ പുഞ്ച കൊയ്തിന് തുടക്കമായി

പൊന്നാനി കോൾ മേഖലയിൽ പുഞ്ച കൊയ്തിന് തുടക്കമായി
ചങ്ങരംകുളം:പൊന്നാനി കോൾ മേഖലയിൽ പുഞ്ച കൊയ്തിന് തുടക്കമായി.ചിറവല്ലൂർ തെക്കേ കെട്ടിലും എടം പാടത്തുമായി 250 ഏക്കറോളം നെല്ലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊയ്തെടുത്തത്.മഴ മൂലം ഉണ്ടാവാറുള്ള സ്ഥിരം കൃഷിനാശവും വരൾച്ചയും ബാധിക്കാതെ കൊയ്ത് നടത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇത്തവണ കർഷകർ.തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കൊയ്ത് മെതി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കൊയ്ത് ആരംഭിച്ചത്.പതിവിലും നേരത്തെ കൃഷി തുടങ്ങിയതും കർഷകർക്ക് വരൾച്ചയെ ബാധിക്കാതെ കൊയ്ത്ത് നടത്തുന്നതിന് സഹായമായെന്ന് കർഷകർ പറയുന്നു.കൊയ്തെടുത്ത നെല്ല് ടാർപായ വിരിച്ച് വയലോരത്ത് സംഭരിച്ച് വച്ചിരിക്കുകയാണ് കർഷകർ.വയലോരത്ത് തന്നെ ഉണക്കിയെടുക്കുന്ന നെല്ല് ചാക്കിൽ കെട്ടി നേരിട്ട് സപ്ളെ ക്കോക് കൈമാറുകയാണ് കർഷകർ ചെയ്യുന്നത്.പൊന്നാനി കോൾ മേഖലയിൽ 50ഓളം കോൾ പടവുകളിലായി 10000 ഏക്കറോളം നെല്ലാണ് ഇത്തവണ കർഷകർ കൊയ്തെടുക്കുന്നത്.കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ ഇത്തവണ നല്ല വിളവ് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ